തെൽഅവീവ്: രണ്ട് ഇസ്രായേൽ സൈനികരെ അടിച്ചും തൊഴിച്ചും വാർത്തകളിൽ നിറയുകയും ഫലസ്തീനീ ചെറുത്തുനിൽപിെൻറ പ്രതീകമായി പിന്നീട് മാറുകയുംചെയ്ത ബാലിക ആഹിദ് തമീമിയുടെ വിചാരണ ഇന്ന് ഇസ്രായേൽ സൈനിക കോടതിയിൽ ആരംഭിക്കും. കഴിഞ്ഞമാസം 17 വയസ്സ് പൂർത്തിയായ ബാലികയുൾപ്പെടെ 300ഒാളം പ്രായപൂർത്തിയാകാത്ത തടവുകാർ ഇസ്രായേൽ ജയിലുകളിലുണ്ട്.
വെസ്റ്റ്ബാങ്കിൽ ഇവരുടെ ബന്ധുവായ 15കാരനെ തലക്ക് വെടിവെച്ച് ഗുരുതര പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ചാണ് ആഹിദ് എന്ന ബാലിക രണ്ട് പട്ടാളക്കാർക്കുനേരെ തട്ടിക്കയറിയത്. ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റുചെയ്ത ഇവരുടെ വിചാരണയാണ് ആരംഭിക്കുന്നത്. ഡിസംബറിലാണ് ബാലിക അറസ്റ്റിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.