ജറൂസലം: ഇസ്രായേലിൽ രണ്ടു സൈനികരുടെ കൊലപാതകത്തിൽ സംശയിക്കുന്ന ഫലസ്തീൻ പൗരെ ൻറ വീട് ഇടിച്ചുനിരത്തി. കഴിഞ്ഞ ഡിസംബർ 13 ന് റാമല്ലക്ക് സമീപത്തെ ബസ്സ്റ്റോപ്പിൽ വെച്ചാണ് രണ്ട് ഇസ്രായേലി പട്ടാളക്കാർ വെടിയേറ്റ് മരിച്ചത്. ഇൗ കേസിൽ പിടിയിലായ അസ്സാം ബർഗൂതിയുടെ റാമല്ലക്ക് സമീപം കോബാറിലുള്ള വീടാണ് തകർത്തത്. ൈസനികർ കൊല്ലപ്പെട്ട ആക്രമണത്തിനൊപ്പം ഒരു കുട്ടി മരിച്ച മറ്റൊരു ആക്രമണത്തിന് പിന്നിലും അസ്സാം ബർഗൂതിയാണെന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസി ഷിൻബെത്ത് ആരോപിക്കുന്നു.
അസ്സാമിെൻറ സഹോദരൻ സലാഹ് ബർഗൂതി കഴിഞ്ഞ ഡിസംബറിൽ ഇസ്രായേലി പട്ടാളത്തിെൻറ വെടിയേറ്റ് മരിച്ചിരുന്നു. ഇസ്രായേലികൾക്കെതിരെ ആക്രമണം നടത്തുന്ന ഫലസ്തീൻ പൗരൻമാരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് അടുത്തിടെ വർധിച്ചിട്ടുണ്ട്. ഇസ്രായേലി സർക്കാറിെൻറ അനൗദ്യോഗിക നയത്തിെൻറ ഭാഗമാണിത്. വിവിധ ലോക സംഘടനകൾ അപലപിച്ചിട്ടും ഇൗ നയവുമായി മുന്നോട്ടുപോകുകയാണ് ഇസ്രായേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.