ജറൂസലം: ഫലസ്തീനികൾക്കെതിരെ അധിനിവേശം നടക്കുന്നില്ലെന്ന് ഇസ്രായേൽ വിദേശകാര്യ സഹമന്ത്രി സിപി ഹൊേട്ടാവെലി. ഇസ്രായേലികൾക്കും അറബികൾക്കും തെൻറ രാജ്യം തുല്യ അവകാശങ്ങളാണ് നൽകുന്നതെന്നും ലികുഡ് പാർട്ടി നേതാവ് കൂടിയായ സിപി അവകാശെപ്പട്ടു. ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് ‘ജൂദ സമാരിയ’ ആണെന്നും സിപി പറഞ്ഞു. വെസ്റ്റ് ബാങ്കിനെ വിശേഷിപ്പിക്കാൻ ഇസ്രായേലികൾ ഉപയോഗിക്കുന്ന വിവാദപദമാണ് ‘ജൂദ സമാരിയ’.
എന്നാൽ, ബി.ബി.സി റേഡിയോ 4-ലെ ‘ടുഡെ’ പരിപാടിക്കിടെയുള്ള ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അവതാരകൻ നിക് റോബിൻസൺ ചോദ്യം ചെയ്തു.വെസ്റ്റ് ബാങ്കിനെ അധിനിവേശം ചെയ്യപ്പെട്ട പ്രദേശമായാണ് വലിയ വിഭാഗം അന്തർദേശീയസമൂഹവും കാണുന്നതെന്നും അവിടത്തെ ഫലസ്തീനികൾക്ക് തുല്യഅവകാശങ്ങളില്ലെന്നും റോബിൻസൺ ചൂണ്ടിക്കാട്ടി. എന്നാൽ, സിപിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു - ‘‘അധിനിവേശം എന്ന പ്രയോഗം ഞാൻ നിഷേധിക്കുന്നു. അത് ജൂദ സമാരിയ ആണ്’’.
25വർഷമായി ഇസ്രായേൽ ഫലസ്തീനികൾക്ക് വെസ്റ്റ് ബാങ്കിൽ സ്വയംഭരണത്തിന് അവസരം നൽകുകയാണെന്നും എന്നാൽ, ഫലസ്തീനികൾ അവസരം ഉപയോഗപ്പെടുത്തിയില്ലെന്നും സിപി പറഞ്ഞു.
െഎക്യരാഷ്ട്രസഭയും നിരവധി ലോകരാജ്യങ്ങളും വെസ്റ്റ് ബാങ്കിനെ അധിനിവിഷ്ടപ്രേദശമായാണല്ലോ കാണുന്നതെന്ന ചോദ്യത്തോട് ‘‘ആയിരക്കണക്കിന് വർഷമായി ജൂതന്മാരുേടതായ ഒരു നാട്ടിൽ ’’ അധിനിവേശം നടത്താനാവിെല്ലന്നായിരുന്നു സിപിയുടെ മറുപടി. 1967ലെ യുദ്ധത്തിലാണ് ഇസ്രായേൽ വെസ്റ്റ് ബാങ്ക് അടക്കമുള്ള ഫലസ്തീൻ പ്രദേശങ്ങളെ ബലം പ്രയോഗിച്ച് തങ്ങളുടെ കീഴിലാക്കിയത്.
ഇസ്രായേലിെൻറ സ്ഥാപനത്തിലേക്ക് നയിച്ച ‘ബാൽഫർ പ്രഖ്യാപന’ത്തിെൻറ നൂറാംവാർഷികവേളയിലാണ് അഭിമുഖം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.