ഗ​സ്സ​യി​ലെ ഹ​മാ​സ്​ കേ​ന്ദ്രം ആ​ക്ര​മി​ച്ച​താ​യി ​ഇ​സ്രാ​യേ​ൽ

ജ​റൂ​സ​ലം: ഗ​സ്സ​യി​ലെ ഹ​മാ​സി​​െൻറ കേ​ന്ദ്ര​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ​ഇ​സ്രാ​യേ​ൽ സേ​ന അ​വ​കാ​ശ​പ്പെ​ട്ടു. ഫ​ല​സ്​​തീ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന്​ മി​സൈ​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നു​ തി​രി​ച്ച​ടി​യാ​യാ​ണ്​ ആ​ക്ര​മ​ണ​മെ​ന്നാ​ണ്​ സേ​ന​യു​ടെ പ്ര​സ്​​താ​വ​ന. തെ​ക്ക​ൻ ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നു​സി​ലെ ഹ​മാ​സി​​െൻറ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​നു​നേ​രെ അ​ഞ്ചു പ്രാ​വ​ശ്യം ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഫ​ല​സ്​​തീ​ൻ വൃ​ത്ത​ങ്ങ​ൾ ചി​ല മാ​ധ്യ​മ​ങ്ങ​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി. 

എ​ന്നാ​ൽ, ഹ​മാ​സി​​െൻറ ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്​​ച അ​തി​രാ​വി​ലെ​യാ​ണ്​ യു​ദ്ധ​ടാ​ങ്കു​ക​ളു​പ​യോ​ഗി​ച്ച്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ആ​ർ​ക്കും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റി​ട്ടി​ല്ല.

Tags:    
News Summary - israel attack hamas centre in gazza -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.