പ്രക്ഷോഭം: ഇറാഖ്​ പ്രധാനമന്ത്രി രാജിവെച്ചു

ബഗ്​ദാദ്​: ഇറാഖിലെ സർക്കാർവിരുദ്ധ പ്രക്ഷോഭം രക്​തരുഷിതമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ആദിൽ അബ്​ദുൽ മഹ്​ദി രാജി പ്രഖ്യാപിച്ചു. രാജിക്കത്ത്​ ഉടൻ പാർലമ​െൻറിന്​ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ രാജിപ്രഖ്യാപനത്തിൽ​ തഹ്​രീർ ചത്വരത്തിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞദിവസം പ്രക്ഷോഭകർക്കു​നേരെ സൈന്യം നടത്തിയ വെടി​െവപ്പിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്​ചയും സൈന്യത്തി​​െൻറ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പിന്നാലെ ശിയ പുരോഹിതൻ ആയത്തുല്ല അലി അൽ സിസ്​താനി പാർലമ​െൻറംഗങ്ങൾക്ക്​ പ്രധാനമന്ത്രിക്കു നൽകിയ പിന്തുണ പിൻവലിക്കാനും ഭരണമാറ്റത്തിനു ആവശ്യപ്പെട്ടു. തുടർന്നാണ്​ മഹ്​ദി പാർലമ​െൻറിന്​ രാജിക്കത്ത്​ കൈമാറിയത്​. ഒരു വർഷം മുമ്പാണ്​ ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്​. മഹ്​ദിയുടെ രാജിയെത്തുടർന്ന്​ പാർലമ​െൻറ്​ സമ്മേളിച്ച്​ ഉടൻ ബദൽ സർക്കാർ രൂപവത്​കരിക്കാൻ ഇസ്​ലാമിക്​ ദഅ്​വ പാർട്ടി നിർദേശിച്ചു.

കഴിഞ്ഞ ദിവസം നജഫിലെ സൈനിക വെടിവെപ്പിൽ 11 പേരും കൊല്ലപ്പെട്ടിരുന്നു. ഇവിടെ ഇറാൻ കോൺസുലേറ്റ് പ്രതിഷേധക്കാർ ചുട്ടെരിച്ചതിനെ തുടർന്നായിരുന്നു വെടിവെപ്പ്. തീവെപ്പിനുമുമ്പുതന്നെ കോൺസുലേറ്റിലെ ഇറാനിയൻ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്​മയും രൂക്ഷമായ ഇറാഖിൽഅഴിമതി തടയാനും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കുമായി ഒക്​ടോബർ മുതൽ തുടങ്ങിയ പ്രക്ഷോഭത്തിൽ 400ലേറെ പേരാണ്​ ഇതുവരെ കൊല്ലപ്പെട്ടത്​. പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. മറ്റ്​ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ്​ ജനങ്ങളുടെ തീരുമാനം.

Tags:    
News Summary - Iraqi Prime Minister Adil Abdul Mahdi says he will resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.