െഎ.എസിൽ നിന്ന്​  മൂസിൽ യൂനിവേഴ്​സിറ്റി ഇറാഖ്​ സേന തിരിച്ച്​ പിടിച്ചു

ബാഗ്​ദാദ്​: ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു. മൂസിൽ യൂനിവേഴ്​സിറ്റിക്ക്​ സ്വാതന്ത്ര്യം ലഭിച്ചതായി പറയാൻ കഴിയുമെന്ന്​ സേനയിലെ മേജർ ജനറൽ സാദി പ്രതികരിച്ചു.

ഇറാഖിലെ പ്രമുഖ  യൂനിവേഴ്​സിറ്റികളിലൊന്നാണ്​ മൂസിൽ. യൂണിവേഴ്​സിറ്റിയുടെ നിയ​ന്ത്രണം തിരിച്ച്​ പിടിക്കാൻ കഴിഞ്ഞതോട്​ കൂടി ​െഎ.എസുമായുള്ള പോരാട്ടത്തിൽ നിർണായക ഘട്ടമാണ്​ സേന പിന്നിടുന്നത്​. ഏറ്റവും ബുദ്ധിമു​േട്ടറിയ  കാര്യമാണ്​ സേന നടപ്പിലാക്കിയിരിക്കുന്നത്​. അടുത്ത പത്ത്​ ദിവസത്തിനുള്ളിൽ ഇറാഖിലെ കിഴക്കൻ ഭാഗങ്ങൾ മുഴുവൻ ​െഎ.എസിൽ നിന്ന്​ തിരിച്ച്​ പിടിക്കാൻ കഴിയുമെന്നാണ്​ തങ്ങളുടെ വിശ്വാസമെന്നും സാദി കൂട്ടിച്ചേർത്തു.

രാജ്യത്തെ കിഴക്കൻ മേഖലയിലെ 85 ശതമാനത്തി​​െൻറ നിയന്ത്രണവും  സേന തിരിച്ച്​ പിടിച്ചുവെന്നാണ്​ സൂചന. ഇൗ പ്രദേശങ്ങളുടെ നിയന്ത്രണത്തിനായി ഇസ്​ലാമിക്​ സ്​റ്റേറ്റുമായി കനത്ത പോരാട്ടത്തിലായിരുന്നു ഇറാഖ്​ സേന.

Tags:    
News Summary - Iraq forces make territorial gains against IS; retake Mosul university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.