ബഗ്ദാദ്: ശനിയാഴ്ച നടന്ന ഇറാഖ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ പകുതിയിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ശിയാസഖ്യത്തിന് വൻമുന്നേറ്റം. ശിയ പണ്ഡിതനായ മുഖ്തദ അൽസദ്ർ ആണ് മുന്നിട്ടു നിൽക്കുന്നത്. ഇറാൻ പിന്തുണയുള്ള അൽഅംരിയുടെ ഫത്ഹ് സഖ്യത്തെയും പ്രധാനമന്ത്രി ഹൈദർ അൽഅബാദിയെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇദ്ദേഹം മുന്നിലെത്തിയത്.
നിനവേഹ് ഉൾപ്പെടെ 10 പ്രവിശ്യകളിലെ ഫലം അറിവായി. ബഗ്ദാദ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാർലമെൻറ് സീറ്റുകളുള്ളത് നിനവേഹിലാണ്. എട്ടു പ്രവിശ്യകളിൽകൂടിയാണ് ഫലമറിയാനുള്ളത്.
െഎ.എസ് ഭീകരരെ തുരത്തിയതിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അബാദി സർക്കാറിെൻറ ഹിതപരിശോധന കൂടിയാണിത്. ആ അർഥത്തിൽ അബാദി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇറാനുമായും യു.എസുമായും അകലം പാലിക്കുന്ന സദ്റിന് സൗദി അറേബ്യയെയാണ് പഥ്യം. അതിനിടെ, ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം തികക്കാൻ വേണ്ട 165 സീറ്റുകൾ നേടാൻ കഴിയില്ല. അതിനാൽ കൂടുതൽ ഭൂരിപക്ഷം നേടുന്നവർ ചെറുകക്ഷികളുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാറുണ്ടാക്കും.
10 പ്രവിശ്യകളിൽ നാലെണ്ണത്തിൽ സദ്റിെൻറയും അമിരിയുടെയും സഖ്യം ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ, ഏറ്റവും വലിയ മണ്ഡലമായ ബഗ്ദാദ് സദ്ർ സഖ്യത്തിന് അനുകൂലമായതോടെയാണ് അമിരി രണ്ടാംസ്ഥാനത്തേക്ക് മാറിയത്. 44.53 ശതമാനം ആണ് വോട്ടിങ് നില. 2010ലെ തെരഞ്ഞെടുപ്പിൽ വൈസ്പ്രസിഡൻറ് അയാദ് അലാവിയുടെ സഖ്യമായിരുന്നു ഏറ്റവും കൂടുതൽ സീറ്റ് നേടിയത്. എന്നാൽ, തെഹ്റാനെ വിമർശിച്ചതിനാൽ പ്രധാനമന്ത്രിപദത്തിൽനിന്ന് അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.