Posted On
date_range Updated On
date_range ഇറാൻ പാർലമെന്‍റ് സ്പീക്കർ അലി ലാരിജാനിക്ക് കോവിഡ്
തെഹ്റാൻ: ഇറാൻ ജനപ്രതിനിധി സഭയായ ഇസ് ലാമിക് കൺസൽറ്റേറ്റീവ് അസംബ്ലിയുടെ സ്പീക്കർ അലി ലാരിജാനിക്ക് കോവിഡ് വൈറസ് ബാധ. ഇറാൻ പാർലമെന്‍റ് വെബ് സൈറ്റിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.
ലാരിജാനിക്ക് അസുഖമാണെന്നും ക്വാറന്‍റൈനിൽ കഴിയുകയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
ഇറാൻ ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്ത് 50,468 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 3,160 പേർ മരിച്ചു. 16,711 പേർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.