Posted On
date_range Updated On
date_range ഇറാൻ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റു; അമേരിക്കൻ വാദം പൊളിഞ്ഞു
ബഗ്ദാദ് / വാഷിങ്ടൺ: ഇറാഖിലെ തങ്ങളുടെ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ റോക്കറ്റാക്രമണത്തിൽ ആർക്കും പരി ക്കേറ്റിട്ടില്ലെന്ന അമേരിക്കൻ വാദം പൊളിയുന്നു. 11 യു.എസ് സൈനികർക്ക് പരിക്കേറ്റതായാണ് ഇപ്പോൾ പുറത്തുവന്ന റിപ്പ ോർട്ട്.
ജനുവരി എട്ടിന് ഇറാഖിലെ അൽ അസദ് വ്യോമതാവളത്തിലായിരുന്നു ഇറാന്റെ ആക്രമണം. പരിക്കേറ്റ സൈനികരെ അരിഫ്ജാൻ ക്യാമ്പിലേക്കും ജർമനിയിലെ മെഡിക്കൽ സെന്ററിലേക്കും അയച്ചിരിക്കുകയാണ്.
ഇറാൻ ഖുദ്സ് സേന മേധാവി ഖാസിം സുൈലമാനിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ യു.എസ് നടപടിയെ തുടർന്നായിരുന്നു ഇറാന്റെ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.