മിസൈല്‍: പുതിയ പ്രശ്നമുണ്ടാക്കരുതെന്ന് യു.എസിനോട് ഇറാന്‍

തെഹ്റാന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ വിഷയം എടുത്തിട്ട് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് യു.എസിനോട് ഇറാന്‍.
യു.എസില്‍ പുതിയ പ്രസിഡന്‍റ് അധികാരമേറ്റതിന്‍െറ പശ്ചാത്തലത്തില്‍ കൂടിയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിന്‍െറ പ്രസ്താവന. യു.എസിന്‍െറ പുതിയ ഭരണകൂടം തങ്ങളുടെ പ്രതിരോധ പദ്ധതി ഉപയോഗിച്ച് കളിക്കില്ളെന്നാണ് കരുതുന്നത്. അത് പുതിയ പ്രശ്നങ്ങളുണ്ടാക്കും. ഇറാന്‍ സന്ദര്‍ശിച്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രിക്കൊപ്പമുള്ള വാര്‍ത്തസമ്മേളനത്തിനിടെ മുഹമ്മദ് ജവാദ് പറഞ്ഞു.

ഇറാന്‍ അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് യു.എസിന്‍െറ താല്‍പര്യപ്രകാരം യു.എന്‍ രക്ഷാസമിതി അടിയന്തര ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. തെഹ്റാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറിന്‍െറ പരിധിയില്‍ ഈ മിസൈല്‍ വരില്ളെന്ന് ഒബാമ പ്രസിഡന്‍റായിരിക്കവെ യു.എസും ഫ്രാന്‍സും ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് ജവാദ് അറിയിച്ചു.

 

Tags:    
News Summary - iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.