തെഹ്റാന്‍: ശത്രുക്കള്‍ ഇറാനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ മിസൈല്‍ പ്രയോഗിക്കുമെന്ന് ഇറാന്‍ സേനനേതാവിന്‍െറ മുന്നറിയിപ്പ്. ലൈന്‍ തെറ്റിച്ചാണ് ശത്രുക്കള്‍ നടക്കുന്നതെങ്കില്‍ തീര്‍ച്ചയായും മിസൈല്‍ അവരുടെ മേല്‍ പതിക്കും -റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ജന. ആമിര്‍ അലി ഹജിസാദേഹ് പ്രതികരിച്ചു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഇറാനെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം.
യു.എസ് വിസയുള്ള ഇറാന്‍ വംശജര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്ന്
യു.എസ് വിസ കൈവശമുള്ള ഇറാനിയന്‍ വംശജര്‍ക്ക് യു.എസിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കരുതെന്ന് ഇറാനിയന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിദേശ എയര്‍ലൈന്‍സുകള്‍ നിര്‍ദേശം നല്‍കി. ഇറാന്‍ അടക്കമുള്ള ഏഴു മുസ്ലിം രാജ്യങ്ങള്‍ക്ക് വിസ നല്‍കുന്നതിന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ട്രംപിന്‍െറ വിലക്ക് യു.എസ് കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.
നിര്‍ദേശം നല്‍കിയ വിദേശ എയര്‍ലൈന്‍സുകളില്‍ യു.എസ് എയര്‍ലൈന്‍സുകള്‍ ഉള്‍പ്പെടുന്നില്ല. എല്ലാ വിദേശ എയര്‍ലൈന്‍സുകളില്‍നിന്നും നിര്‍ദേശം ലഭിച്ചതായി കൊശ്വാര്‍ ട്രാവല്‍ ഏജന്‍സി പറഞ്ഞു. സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന കാര്‍ഡോ യു.എസ് പാസ്പോര്‍ട്ടോ ഉള്ളവര്‍ക്ക് നിര്‍ദേശം പ്രശ്നമുണ്ടാക്കില്ളെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.