Posted On
date_range Updated On
date_range ആണവ കരാർ: ട്രംപ് പിൻവാങ്ങിയാൽ തിരിച്ചടിക്ക് സജ്ജമെന്ന് റൂഹാനി
തെഹ്റാൻ: യു.എസ് ആണവ കരാറിൽനിന്ന് പിന്മാറിയാൽ ഏതുതരത്തിലുള്ള തിരിച്ചടിക്കും തയാറാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ഞങ്ങളുടെ ആണവോർജ സഘടന സുസജ്ജമാണ്. അവർ പ്രതീക്ഷിക്കാത്ത രീതിയിൽ തിരിച്ചടി നൽകാൻ കഴിയും -റൂഹാനി വ്യക്തമാക്കി.
ഇറാനുമായുള്ള വൻശക്തികളുടെ ആണവ കരാർ റദ്ദാക്കുമെന്നത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പുകാല പ്രചാരണങ്ങളിലൊന്നാണ്. അടുത്ത മാസത്തോടെ ഇക്കാര്യത്തിൽ ട്രംപ് അന്തിമതീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.