ജംഷീദ്​ ഷർമഹ്ദ്​

അമേരിക്ക കേന്ദ്രമായുള്ള ഭീകര ഗ്രൂപ്പി​െൻറ തലവനെ അറസ്​റ്റ്​ ചെയ്​തതായി ഇറാൻ

തെഹ്​റാൻ: അമേരിക്ക കേന്ദ്രീകരിച്ച ഭീകര വാദഗ്രൂപ്പായ തുന്ദറി​െൻറ (കിങ്​ഡം അസംബ്ലി ഒാഫ്​ ഇറാൻ) തലവനെ അറസ്​റ്റ്​ ചെയ്​തതായി ഇറാൻ ദേശീയ ടെലിവിഷൻ ചാനൽ അറിയിച്ചു. 2008ൽ ഷിറാസ്​ നഗരത്തിൽ അടക്കം ഭീകരാക്രമണം നടത്തിയതിന്​ നേതൃത്വം നൽകിയ ജംഷീദ്​ ഷർമഹ്​ദിനെ അറസ്​റ്റ്​ ചെയ്​തതായി ഇൻറലിജൻസ്​ മന്ത്രാലയത്തെ ഉദ്ധരിച്ചാണ്​ വാർത്ത നൽകിയത്​.

എവിടെ നിന്ന്​ എപ്പോഴാണ്​ അറസ്​റ്റ്​ ചെയ്​തത്​ തുടങ്ങിയ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2008 ഏപ്രിൽ 12ന്​ ഷിറാസ്​ നഗരത്തിലെ പള്ളിയിൽ നടന്ന ​സ്​ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 215 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

സംഭവത്തിന്​ പിന്നിൽ രാജഭരണം കൊണ്ടുവരാൻ പിന്തുണ നൽകുന്ന സംഘടനയാണെന്ന്​ ഇറാൻ വ്യക്​തമാക്കിയിരുന്നു. അതേസമയം, അമേരിക്ക കേന്ദ്രീകരിച്ചുള്ള ജംഷീദ്​ ഷർമഹ്​ദിനെ എങ്ങനെയാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ വ്യക്​തമല്ല.

Tags:    
News Summary - iran detained leader us based opposition group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.