സമാധാനം പുലരാൻ വിദേശ സൈന്യം ഗൾഫ് വിടണമെന്ന് ഇറാൻ

തെഹ്റാൻ: സമാധാനം പുലരാൻ വിദേശസൈന്യം ഗൾഫ് മേഖല വിട്ടുപോകണമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. അയൽരാജ്യവുമായി സ ൗഹൃദം നിലനിർത്താൻ ഇറാൻ തയാറാണ്. ഐക്യരാഷ്ട്രസഭ പൊതുസഭ സമ്മേളനത്തിൽ ഗൾഫ് സമാധാന പദ്ധതി അവതരിപ്പിക്കുമെന്നും ഹസ ൻ റൂഹാനി പറഞ്ഞു.

സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. തുടർന്ന്, അമേരിക്കൻ സൈന്യത്തെ സൗദിയിലേക്ക് അയക്കാനും തീരുമാനമെടുത്തിരുന്നു. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.

അതേസമയം, തങ്ങളെ ആ​ക്ര​മി​ക്കു​ന്ന രാ​ജ്യം യു​ദ്ധ​ക്ക​ള​മാ​യി മാ​റു​മെ​ന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ചെ​റി​യൊ​രു ആ​ക്ര​മ​ണം പോ​ലും വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ്​ സൃ​ഷ്​​ടി​ക്കു​കയെന്നും ഇറാൻ പറഞ്ഞിരുന്നു.

സൗ​ദി​യി​ലെ അ​രാം​കോ​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള എ​ണ്ണ​ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളോ​ടെ​യാ​ണ്​ പ​ശ്ചി​​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ ക​ലു​ഷി​ത​മാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്നാ​ണ്​ യു.​എ​സി​​​​െൻറ​യും സൗ​ദി​യു​ടെ​യും വാ​ദം. ആ​ക്ര​മ​ണ​ത്തി​​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​പി​ന്നാ​ലെ ഇ​റാ​നെ​തി​രെ യു.​എ​സ്​ കൂ​ടു​ത​ല്‍ ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - iran asks foreign troops to go back from gulf -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.