ഇന്തൊനേഷ്യൻ വിമാനം കടലിൽ തകർന്ന്​ വീണു; 12 പൊലീസുകാരെ കാണാതായി

ജക്കാർത്ത: ഇന്തൊനേഷ്യയിൽ പൊലീസുകാർ നിയന്ത്രിച്ച​ വിമാനം കടലിൽ തകർന്നു വീണു. ഇരട്ട എഞ്ചിനുള്ള എം. 28 വിമാനമാണ്​ അപകടത്തിൽ പെട്ടത്​​.

ഇന്ന്​ പ്രദേശിക സമയം 11.30ന്​ റിയു ദ്വീപിൽ ബതാം മേഖലയിലായിരുന്നു അപകടം. വിമാനത്തി​െൻറ ഭാഗങ്ങളും മൃതദേഹാവശിഷ്​ടങ്ങളും മേഖലയിലെ മീൻപിടുത്തക്കാർ കണ്ടെത്തിയിട്ടുണ്ട്.​

വിമാനത്തിൽ 12 പൊലീസുകാർ ഉണ്ടായിരുന്നതായും ആരെങ്കിലും രക്ഷപ്പെട്ടതായി വിവരമില്ലെന്നുമാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​.
തെരച്ചിലിനായി മൂന്ന്​ കപ്പലുകളും രണ്ട്​ ബോട്ടുകളും സർക്കാർ അയച്ചിട്ടുണ്ട്​.

 

 

Tags:    
News Summary - Indonesia police aircraft crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.