ജകാർത്ത: മണിക്കൂറുകളോളം നീണ്ട ഇന്തോനേഷ്യയിലെ വോട്ടെണ്ണലിൽ തളർന്നു മരിച്ച ത് 270 ഉേദ്യാഗസ്ഥർ. ദശലക്ഷക്കണക്കിനു വരുന്ന ബാലറ്റുകൾ അവിശ്രമം എണ്ണിയതിനെ തുടർന്നാണ് ദുരന്തം. 1878 പേർ തളർന്ന് അവശരായെന്നും ജനറൽ ഇലക്ഷൻ കമീഷൻ വക്താവ് ആരിഫ് പ്രിയോ സുശാന്തോ അറിയിച്ചു.
ഏപ്രിൽ 17ന് നടന്ന പോളിങ്ങിൽ എട്ടു ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 193 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ലാഭം പരിഗണിച്ച് പ്രസിഡൻറ്, ദേശീയ, പ്രാദേശിക തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടത്തിയത്. ഇത്രയധികം ബാലറ്റുകൾ ഒന്നിച്ചുവന്നതോടെയാണ് വോട്ടെണ്ണൽ ശ്രമകരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.