ശ്രീലങ്കൻ സ്​ഫോടന പരമ്പര: വീഴ്​ച പറ്റി​െയന്ന്​ റനിൽ വിക്രമസിംഗെ

​െകാളംബോ: ശ്രീലങ്കയിൽ സ്​ഫോടന പരമ്പക്ക്​ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്​ ഇന്ത്യ നൽകിയിരുന്നെന്നും എന്നാൽ അത്​ കൈകാര്യം ചെയ്യുന്നതിന്​ രാജ്യത്തിന്​ പിഴവ്​ പറ്റിയെന്നും സമ്മതിച്ച്​ പ്രധനമന്ത്രി ​റനിൽ വിക്രമസിംഗെ. എ ൻ.ഡി.ടി.വിക്ക്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ ശ്രീലങ്കൻ പ്രധാനമന്ത്രി കുറ്റസമ്മതം നടത്തിയത്​.

കൊളംബോയിൽ ഈസ്​റ്റർ ദിനത്തിൽ നടന്ന സ്​ഫോടന പരമ്പരയിൽ 300 ഓളം പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഇന്ത്യ ഞങ്ങൾക്ക്​ വിവരം നൽകിയിരുന്നു. എന്നാൽ ​പ്രതികരണത്തിൽ വീഴ്​ച പറ്റി. ശ്രീലങ്കൻ അന്വേഷണ ഉദ്യേഗസ്​ഥർ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ആക്രമണത്തിന്​ രണ്ടു മണിക്കൂർ മുമ്പ്​ ഇന്ത്യൻ ഇൻറലിജൻസ്​ വിഭാഗം ശ്രീലങ്കൻ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്​. ആക്രമണത്തിന്​ പിന്നിലുള്ള​വർക്കെതിരെ നടപടി സ്വീകരിക്കാൻ അന്താരാഷ്​ട്ര സഹായം തേടിയിട്ടുണ്ടെന്നും വിക്രമസിംഗെ പറഞ്ഞു.

ശ്രീലങ്കയിലെ പ്രശസ്​തമായ മൂന്ന്​ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ഉണ്ടായ എട്ട്​ സ്​ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ്​ ഏറ്റെടുത്തിട്ടുണ്ട്​. നേരത്തെ, പ്രാദേശിക തീവ്രവാദി സംഘടന തൗഹീത്​ ജമാഅത്ത്​ ആണ്​ ആക്രമണത്തിന്​ പിന്നിലെന്നായിരുന്നു അധികൃതരുടെ നിഗമനം.

Tags:    
News Summary - India Gave Us Intelligence, But There Was A Lapse - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.