ഇസ്ലാമാബാദ്: പാകിസ്താനിൽ 33 സംവരണ സീറ്റുകൾ ഇംറാൻഖാെൻറ തഹ്രീകെ ഇൻസാഫിന് (പി.ടി.െഎ) നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷെൻറ തീരുമാനം. കേവല ഭൂരിപക്ഷം തികക്കാൻ ചെറുപാർട്ടികളുമായി ചർച്ച തുടരുകയാണ് പി.ടി.െഎ. ജൂലൈ 25ന് നടന്ന തെരെഞ്ഞടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും പി.ടി.െഎക്ക് ദേശീയ അസംബ്ലിയിൽ കേവലഭൂരിപക്ഷം തികക്കാനുള്ള സീറ്റ് ലഭിച്ചിരുന്നില്ല.
തുടർന്ന് വനിതകൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തവയിൽ 33 സീറ്റു കൂടി പി.ടി.െഎക്ക് നൽകുകയായിരുന്നു. എന്നാലും കേവല ഭൂരിപക്ഷമായ 172 എന്ന മാന്ത്രികസംഖ്യയിലേക്കെത്താൻ 14 സീറ്റുകൾ കൂടി വേണം. തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയ പാർട്ടികളുടെ മുൻഗണനക്രമത്തിലാണ് കമീഷൻ സീറ്റുകൾ വിഭജിച്ചത്. ചെറുകക്ഷികളിൽ ചിലതിെൻറ പിന്തുണയുള്ള പി.ടി.െഎക്ക് ആകെ ലഭിച്ച സീറ്റുകളുടെ എണ്ണം ഇതോടെ 158 ആയി. 342 അംഗ ദേശീയ അസംബ്ലിയിൽ വനിതകൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി 60 സീറ്റുകളാണ് നീക്കിവെച്ചത്. പഞ്ചാബ് (16), സിന്ധ് (നാല്), ഖൈബർ പഖ്തൂൻഖ്വ(ഏഴ്), ബലൂചിസ്താൻ(ഒന്ന്) പ്രവിശ്യകളിൽ വനിതകൾക്ക് സംവരണം ചെയ്ത സീറ്റുകളാണ് പി.ടി.െഎക്ക് നൽകിയതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള മറ്റ് പാർട്ടികൾക്കായി വീതംവെച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സംവരണം ചെയ്തതിൽ അഞ്ചു സീറ്റ് കൂടി ലഭിച്ചതോടെ പി.ടി.െഎക്ക് ഭരണത്തിലേക്കു ചുവടുവെപ്പ് എളുപ്പമായി. സംവരണ വിഭാഗത്തിൽ അവശേഷിക്കുന്ന അഞ്ചു സീറ്റുകളിൽ രണ്ടെണ്ണം പാകിസ്താൻ മുസ്ലിം ലീഗ്-നവാസിനും രണ്ടെണ്ണും പാകിസ്താൻ പീപ്ൾസ് പാർട്ടിക്കും ഒന്ന് മുത്തഹിദ മജ്ലിസെ അമലിനും(എം.എം.എ) നൽകി. ഇൗ മാസം 18ന് ഇംറാൻ ഖാൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്നാണ് പി.ടി.െഎ അറിയിച്ചത്. 15 സംവരണ സീറ്റുകൾ ലഭിച്ചതോടെ പി.എം.എൽ-എന്നിന് ആകെ ലഭിച്ച സീറ്റുകളുടെ എണ്ണം 82 ആയി. 11 സംവരണ സീറ്റുകളുടെ ബലത്തിൽ പീപ്ൾസ് പാർട്ടിയുടേത് 53 ആയി. സംവരണമുൾപ്പെെട എം.എം.എക്ക് 15 സീറ്റുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.