സർക്കാർ ചിലവിൽ ഉന്നതരുടെ ഫസ്റ്റ്​ ക്ലാസ്​ വിമാനയാത്ര; വിലക്കേർപ്പെടുത്തി ഇമ്രാൻ ഖാൻ

ഇസ്​ലാമാബാദ്​: ഭരണാധികാരികളും സൈനികരുമടക്കമുള്ള ഉന്നതർക്ക്​​ ഫസ്റ്റ്​ ക്ലാസ്​ വിമാനയാത്ര വിലക്കി പാക്​ പ്രധാന​മന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാ​​​​​​െൻറ അധ്യക്ഷതയിൽ ചേർന്ന പാക്​ മന്ത്രിസഭയുടേതാണ്​ പുതിയ തീരുമാനം. സർക്കാർ ചിലവിൽ ഇനി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് മാത്രാമേ എല്ലാവർക്കും അനുമതിയുള്ളൂവെന്ന്​ പാകിസ്താൻ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.

പ്രധാനമന്ത്രി, പ്രസിഡൻറ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സ്പീക്കര്‍ എന്നിവർക്കും സൈനിക തലവൻമാർക്കുമാണ്​ വിലക്ക്​. വിദേശ സന്ദര്‍ശനത്തിന്​ പ്രത്യേക വിമാനം ഉപയോഗിക്കുന്നതും ഇമ്രാന്‍ ഖാന്‍ നിരോധിച്ചിട്ടുണ്ട്​. തന്നെ അനുഗമിക്കാൻ രണ്ടു സുരക്ഷാ വാഹനങ്ങള്‍ മതിയെന്നും  പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി  ഉപയോഗിക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Imran Khan's cabinet bans first-class air travel for top officials-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.