ഇംറാന്‍ ഖാനെ അറസ്റ്റ്ചെയ്യാന്‍ കോടതി നിര്‍ദേശം

ഇസ്ലാമാബാദ്: മുന്‍ ക്രിക്കറ്ററും തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇംറാന്‍ ഖാനെയും പണ്ഡിതന്‍ താഹീറുല്‍ ഖാദ്രിയെയും (പാകിസ്താന്‍ അവാമി തഹ്രീക് നേതാവ്) അറസ്റ്റ്ചെയ്യാന്‍ പാക് ഭീകരവിരുദ്ധ കോടതി ഉത്തരവ്.

2014ലെ സര്‍ക്കാര്‍വിരുദ്ധ റാലിക്കിടെ പാക് ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണിത്. ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നതില്‍ പാക് പൊലീസ് പരാജയപ്പെട്ടിരുന്നു. നവംബര്‍ 17നുമുമ്പ് ഇരുവരെയും അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ്

ജഡ്ജി കൗസര്‍ അബ്ബാസ് സെയ്ദിയുടെ നിര്‍ദേശം. ഇരു പാര്‍ട്ടികളിലെയും 68 അനുയായികളെ അറസ്റ്റ്ചെയ്യാനും ഉത്തരവുണ്ട്. തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നതായി ആരോപിച്ച് പ്രധാനമന്ത്രി നവാസ് ശരീഫിനെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 500ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ടെലിവിഷന്‍ ആസ്ഥാനം കൈയേറിയത്  സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.

Tags:    
News Summary - Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.