ഹോങ്കോങ് പാർലമെൻറ് മന്ദിരം പ്രക്ഷോഭകരിൽനിന്ന് തിരിച്ചുപിടിച്ചു

ഹോങ്കോങ്: ഹോങ്കോങിൽ പ്രക്ഷോഭകാരികൾ പിടിച്ചെടുത്ത പാർലമെന്‍റ് കെട്ടിടം പൊലീസ് ഒഴിപ്പിച്ചു. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രക്ഷോഭകാരികൾ കഴിഞ്ഞ ദിവസം പാർലമ​​​െൻറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മണിക്കൂറുകൾ അവിടെ തുടർന്ന പ്രക്ഷോഭകരെ കണ്ണീർവാതം പ്രയോഗിച്ചാണ് പൊലീസ് ഒഴിപ്പിച്ചത്.

തിങ്കളാഴ്ച അർധരാത്രിക്കു ശേഷമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബ്രിട്ടനിൽനിന്ന് ഹോങ്കോങിനെ ചൈനക്ക് കൈമാറിയതിന്‍റെ വാർഷികത്തിൽ സമരം തുടരവെയാണ് ഒരു സംഘം പ്രക്ഷോഭകർ നിയമസഭ കൗൺസിൽ മന്ദിരത്തിലേക്ക് പാഞ്ഞെത്തിയത്. കെട്ടിടത്തിന്‍റെ ചില്ലുകൾ തകർക്കുകയും പഴയ ബ്രിട്ടീഷ് പതാക ഉയർത്തുകയും ചെയ്തു. സെൻട്രൽ ചേംബറിൽ സ്പ്രേ പെയിൻറ്കൊണ്ട് മുദ്രാവാക്യങ്ങൾ എഴുതി.

ഇതോടെ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം ഹോങ്കോങിൽ കൂടുതൽ ശക്തമാകുകയാണ്.

Tags:    
News Summary - Hong Kong protesters storm legislature building-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.