ഹോങ്കോങ് വിമാനത്താവളം ഒഴിപ്പിച്ചു; ഖേദ പ്രകടനവുമായി പ്രതിഷേധക്കാർ

ഹോങ്കോങ്: ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടു ദിവ സത്തിനുശേഷം തുറന്നു. 400 വിമാനങ്ങൾ റദ്ദാക്കുകയും വിനോദ സഞ്ചാരികളടക്കമുള്ള യാത്രക്കാരെ ബാധിച്ചതിനെ തുടർന്നും പ ്രതിഷേധക്കാർ ഖേദപ്രകടനം നടത്തി.

'ഞങ്ങൾക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു. ദയവായി മാപ്പ് സ്വീകരിക്കുക' തുടങ്ങിയ വാക്കുകൾ കുറിച്ച ബാനറുകളുമായാണ് പ്രതിഷേധക്കാർ നിന്നത്.

തിങ്കളാഴ്ച മുതലാണ് പ്രതിഷേധക്കാർ വിമാനത്താവളത്തിലെത്തിയത്. 5000ത്തിലേറെ പ്രതിഷേധക്കാർ വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേര്‍ന്നതോടെ ഹോ​ങ്കോങ്ങിൽ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിൽ തമ്പടിച്ച പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം അധികൃതർ കോടതി വിധി നേടിയിരുന്നു.

​പൊലീസും തമ്മില്‍ ആഴ്ചകളായി ഹോങ്കോങിൽ നടക്കുന്ന സംഘട്ടനത്തി​​​െൻറ തുടര്‍ച്ചയാണിത്.

Tags:    
News Summary - hong-kong-protesters-apologise-airport-shutdown-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.