ഇസ്ലാമാബാദ്: പാകിസ്താനിൽ നൂറ്റാണ്ട് പഴക്കമുള്ള ഗുരുനാനാക്ക് കൊട്ടാരം ഒരു സം ഘം ആക്രമികൾ ഭാഗികമായി തകർത്തു. കൊട്ടാരത്തിെൻറ വാതിലുകളും ജനാലകളും അടർത്തിയ െടുത്ത് വിൽക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നടക്കമുള്ള നിരവധി സിഖ് വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണിത്.
സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിെൻറ സ്മരണക്കായി നിർമിച്ചതാണ് നാലുനിലയുള്ള കൊട്ടാരം. ഇഷ്ടികയിലും കളിമണ്ണിലും പണിതീർത്ത കെട്ടിടത്തിെൻറ ചുവരുകളിൽ വിവിധ ഹിന്ദു രാജാക്കൻമാരുടെ ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.
ലാഹോറിൽനിന്ന് 100 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന് 16 മുറികളുണ്ട്. ഓരോ മുറിക്കും ചുരുങ്ങിയത് മൂന്നു വാതിലുകളും നാലു ജനാലകളുമുണ്ട്. കൊട്ടാരം തകർത്തവർക്കെതിരെ നടപടിയെടുക്കണമെന്ന് ലാഹോറിലെ ജനങ്ങൾ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.