Posted On
date_range Updated On
date_range ജനറൽ ഖമർ ജാവേദ് ബജ്വ പാകിസ്താെൻറ പുതിയ സൈനികമേധാവി
കറാച്ചി: പാകിസ്താെൻറ പുതിയ സൈനിക മേധാവിയായി ജനറൽ ഖമർ ജാവേദ് ബജ്വയെ നിയമിച്ചു. ശനിയാഴ്ചയാണ് ജാവേദ് ബജ്വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയമിച്ചത്. ജനറൽ സുബൈർ ഹയാതിനെ ജോയിൻറ് ചീഫ് സ്റ്റാഫ് കമ്മറ്റിയുടെ തലവനായും നിയമിച്ചു.
റഹീൽ അഹമദ് വിരമിച്ച ഒഴിവിലാണ് ബജ്വ സൈനികമേധാവിയായി നിയമിതനാകുന്നത്. പാകിസ്താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്സിലൂടെയാണ് ബജ്വ സൈന്യത്തിലേക്ക് എത്തിയത്.1982ൽ പാകിസ്താൻ ആർമിയുടെ സിന്ധ് റെജിമെൻറിലൂടെയായിരുന്ന അദേഹം തെൻറ സൈനിക സേവനം ആരംഭിച്ചത്. ആർമി ട്രയിനിങ് ആൻഡ് ഇവാലുവേഷെൻറ തലവനായും ബജ്വ സേവനമനുഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.