ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഒാർമ പുതുക്കൽ ദിനമായ മാർച്ച് 30ന് തുടങ്ങിയ പ്രതിഷേധം മൂന്നാം വെള്ളിയാഴ്ചയും തുടർന്നു. പ്രക്ഷോഭത്തിൽ ഇതുവരെയായി 34 പേർ കൊല്ലപ്പെടുകയും 2000ത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ ജുമുഅക്കുശേഷം നടന്ന പ്രതിഷേധത്തിൽ 112 പേർക്ക് പരിക്കേറ്റു.
ഇസ്രായേൽ പൊലീസ് റബർബുള്ളറ്റുകളും കണ്ണീർവാതകവും പ്രയോഗിച്ചാണ് പ്രക്ഷോഭകരെ നേരിടുന്നത്. കിഴക്കൻമേഖലയിലെ ഖാൻ യൂനിസിലെ മൊബൈൽ ആരോഗ്യകേന്ദ്രങ്ങൾക്കുനേരെയും ഇസ്രായേൽ കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭകർ ഇസ്രായേലി പതാക കത്തിക്കാൻ ആഹ്വാനം ചെയ്തതായി റിപ്പോർട്ടുണ്ട്.
പ്രക്ഷോഭത്തിെൻറ ചിത്രവും വാർത്തയും ശേഖരിക്കാനെത്തുന്ന മാധ്യമപ്രവർത്തകരെയും ഇസ്രായേൽ വെറുതെ വിടുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ പൊലീസിെൻറ വെടിയേറ്റ് ഫോേട്ടാഗ്രാഫർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ അധിനിവേശം നടത്തിയ ഭൂമി തിരിച്ചുപിടിക്കാനാണ് ഫലസ്തീനികളുടെ പ്രക്ഷോഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.