ബെയ്ജിങ്: ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ കാലെത്ത ചൈനീസ് പ്രധാനമന്ത്രി ല ീ പെങ് (90) അന്തരിച്ചു. നേരേത്ത മൂത്രാശയ അർബുദമുണ്ടായിരുന്ന ലീ പെങ്ങിെൻറ മരണകാരണമ െന്താണെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി പുറത്തുവിട്ടിട്ടില്ല. ബെയ്ജിങ്ങിൽ തിങ്കളാഴ ്ച രാത്രിയാണ് മരണം.
സോവിയറ്റ് യൂനിയനിൽ എൻജിനീയറിങ് പഠിച്ച ലീ തിരിച്ച് ചൈനയിലെത്തി ദേശീയ വൈദ്യുതി കമ്പനിയിൽ ചേർന്നു. മാവോ സെ തൂങ്ങിെൻറ മരണശേഷം നേതൃനിരയിലേക്ക് ഉയർന്നു. 1987 മുതൽ 98 വരെ ചൈനയുടെ പ്രധാനമന്ത്രിയായി. ചൈന പ്രതിവിപ്ലവകാരികളുടെ ലഹളയായും വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ പ്രശ്നവുമായുമാണ് 1989ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ജനാധിപത്യത്തിനായി നടന്ന ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തെ കാണുന്നത്.
ഇതിനെതിരെയുണ്ടായ സൈനിക നടപടിയിൽ ആയിരക്കണക്കിനാളുകൾ മരിച്ചതായാണ് കണക്ക്. ഇൗ നടപടി ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ ജനാധിപത്യത്തിെൻറ കൂട്ടക്കുരുതിയായാണ് വിശേഷിപ്പിക്കുന്നത്. ഇതിെൻറ പ്രധാന ഉത്തരവാദിയായി അവർ കാണുന്നത് ലീയെ ആണ്. ലീക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.