മകള്‍ക്ക് ‘തീറ്റ രോഗം’: അടുക്കളയില്‍ ഉപരോധം തീര്‍ത്ത് അമ്മ

മാഞ്ചസ്റ്റര്‍: അഞ്ചുവയസ്സുകാരി മകള്‍ക്ക് പിടിപെട്ട അപൂര്‍വ രോഗത്തെ തുടര്‍ന്ന് നിസ്സഹായയായ അമ്മ ആഹാരസാധനങ്ങള്‍ പൂട്ടിയിടുന്നു. ഇംഗ്ളണ്ടിലെ മാഞ്ചസ്റ്ററിലെ മോളി ബൈവാട്ടര്‍ എന്ന ബാലികയെയാണ് പ്രാഡര്‍ വില്ലി സിന്‍ഡ്രോം എന്ന ‘തീറ്റ രോഗം’ പിടിപെട്ടത്. എത്ര കഴിച്ചാലും വയറുനിറഞ്ഞതായി അനുഭവപ്പെടില്ളെന്നതാണ് ഈ രോഗത്തിന്‍െറ പ്രത്യേകത.

അതുകൊണ്ടുതന്നെ കൊച്ചു മോളി കിട്ടുന്നതെല്ലാം തിന്നുകൊണ്ടിരിക്കുകയാണ്. കൂടെ പഠനവൈകല്യവും വളര്‍ച്ചപ്രശ്നങ്ങളുമുള്ള മോളിയുടെ ജീവന്‍ രക്ഷിക്കാനാണ് 29കാരിയായ അമ്മ ജോയുടെ ശ്രമം. ഇപ്പോള്‍തന്നെ അപകടകരമാംവിധം അമിതഭാരമുള്ള കുട്ടിക്ക് കാര്യമായിത്തന്നെ ഭക്ഷണം നിയന്ത്രിക്കണമെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ജോ തന്‍െറ അടുക്കളക്കും ഫ്രിഡ്ജിനും മറ്റും പൂട്ടുകള്‍ ഘടിപ്പിച്ചത്.

എന്തെങ്കിലും കാരണവശാല്‍ വാതില്‍ പൂട്ടാന്‍ മറന്നാലോ എന്ന് ഭയന്ന് ഒന്നിലധികം വാതിലുകള്‍ തീര്‍ത്താണ് ഈ അമ്മ ഉപരോധം തീര്‍ത്തിരിക്കുന്നത്. ഇതു കാരണം ജോയുടെ വീട്ടിലെ അടുക്കളയിലത്തൊന്‍ വാതിലുകളിലെ അഞ്ച് പൂട്ടുകള്‍ തുറക്കേണ്ടിവരും. എത്ര ഭക്ഷണം കഴിച്ചാലും വിശക്കുന്നെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞിനെക്കുറിച്ച് ഡെയ്ലി മിറര്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

പ്രഭാതഭക്ഷണം ചോദിച്ചുകൊണ്ട് മോളി പുലര്‍ച്ചെ രണ്ടുമണിക്കുതന്നെ തന്നെ വിളിച്ചുണര്‍ത്തുമെന്നാണ് ജോ പറയുന്നത്. മോളിക്ക് മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ 2011 മാര്‍ച്ചിലാണ് പീറ്റര്‍ബര്‍ഗ് സിറ്റി ഹോസ്പിറ്റലില്‍ രോഗനിര്‍ണയം നടത്തിയത്. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി കേംബ്രിജിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.  നിലവില്‍ റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് മോളിയുടെ ചികിത്സ.

Tags:    
News Summary - food diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.