ബെയ്ജിങ്: ചൈനയെ ബ്രിട്ടനുമായി ബന്ധിപ്പിക്കുന്ന ആദ്യ ചരക്കു ട്രെയിൻ 12,000 കി.മീ. താണ്ടി ശനിയാഴ്ച ഷിജാങ് പ്രവിശ്യയിലെ യിവു നഗരത്തിലെത്തി. ലോകത്തിെല ഏറ്റവും വലിയ രണ്ടാമത്തെ റെയിൽപാതയാണിത്. പടിഞ്ഞാറൻ യൂറോപ്പുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചൈനയുടെ ഏറ്റവും പുതിയ ശ്രമത്തിെൻറ ഭാഗമാണ് ഇൗ യാത്ര. ചൈനയിൽ 2013ൽ ആരംഭിച്ച ‘വൺ ബെൽറ്റ്, വൺ റോഡ്’ പദ്ധതിയുടെ ഭാഗമായാണ് റെയിൽപാത നിർമിച്ചത്. ഇൗസ്റ്റ് വിൻഡ് എന്നാണ് ട്രെയിനിന് പേര് നൽകിയിരിക്കുന്നത്. മരുന്നുകളും യന്ത്രങ്ങളുമായി ഇൗ മാസം 10ന് ലണ്ടനിൽനിന്നാണ് ട്രെയിൻ പുറപ്പെട്ടത്. ഫ്രാൻസ്, ബെൽജിയം, പോളണ്ട്, ബെലറൂസ്, റഷ്യ, കസാഖ്സ്താൻ എന്നിവിടങ്ങളിലൂടെ കടന്നാണ് ചൈനയിലെ ചെറിയ ഉപഭോക്തൃ ഉൽപന്നങ്ങളുടെ മൊത്തക്കച്ചവട കേന്ദ്രമായ യിവുവിലെത്തിയത്.
റഷ്യയുടെ പ്രമുഖ ട്രാൻസ്-സൈബീരിയൻ റെയിൽവേയെക്കാൾ വലുതാണ് പുതിയ പാത. എന്നാലിത് 2014ൽ ആരംഭിച്ച ഏറ്റവും വലിയ റെയിൽപാതയായ ചൈന-മഡ്രിഡ് പാതയെക്കാൾ 1,000 കി.മീ. ചെറുതാണ്. ചൈന റെയിൽവേ േകാർപറേഷെൻറ ചരക്കു പാതയുമായി ബന്ധിപ്പിക്കുന്ന 15ാമത്തെ നഗരമാണ് ലണ്ടൻ. ജലമാർഗം ചരക്കെത്തിക്കുന്നതിനെക്കാൾ 30 ദിവസം നേരത്തേ ലണ്ടൻ-യിവു ഇൗസ്റ്റ് വിൻഡ് ട്രെയിൻ ലക്ഷ്യത്തിലെത്തും. എന്നാൽ, 88 ഷിപ്പിങ് കണ്ടെയ്നറുകൾ മാത്രമാണ് ട്രെയിനിൽ എത്തിക്കാൻ സാധിക്കുക. ചരക്കുകപ്പലുകളിൽ എത്തിക്കാവുന്ന 10,000 മുതൽ 20,000 വരെ കണ്ടെയ്നറുകളുമായി തട്ടിച്ചുനോക്കുേമ്പാൾ ഇതു തുച്ഛമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
പദ്ധതിക്കായി എത്ര രൂപ െചലവഴിച്ചുവെന്ന് വ്യക്തമല്ല. സാമ്പത്തിക ലാഭമുണ്ടാക്കാൻ സമയമെടുത്തേക്കാമെങ്കിലും നിരവധി സ്റ്റോപ്പുകളുള്ളതും പ്രതികൂല കാലാവസ്ഥകളിൽ ചരക്കെത്തിക്കാനുള്ള നല്ല മാർഗം റെയിൽപാതയായതിനാലും പദ്ധതി സൗകര്യപ്രദമാണെന്ന് ഹോേങ്കാങ്ങിലെ ഒാക്സ്ഫഡ് ഇക്കണോമിക്സിലെ വിഗദ്ധൻ ഹെ ടിയാൻജി അഭിപ്രായപ്പെട്ടു. നേരത്തേ ചൈനക്ക് ജർമനിയിലേക്ക് നേരിട്ട് സ്ഥിരമായുള്ള ചരക്ക് ട്രെയിൻ സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.