ഇസ്രയേലിൽ തീക്കാറ്റ്​; നിരവധി ആളുകളെ ഒഴിപ്പിച്ചു

ജറൂസലം: ഇസ്രായേലില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച് വന്‍ നാശനഷ്ടം. രാജ്യത്തെ സുപ്രധാന നഗരമായ ഹൈഫക്കടുത്തുണ്ടായ കാട്ടുതീയാണ് ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്നുപിടിച്ച് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. തീ നിയന്ത്രിക്കാനായിട്ടില്ല. 60000ത്തോളം ആളുകളെ സംഭവസ്ഥലത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

തുറമുഖനഗരമായ ഇവിടെ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2010ല്‍ 44 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ ദുരന്തം ആവര്‍ത്തിക്കുമോ എന്ന് ഭയപ്പെട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. പത്തുമീറ്ററോളം ഉയരത്തില്‍ തീ ആളിക്കത്തുന്നുണ്ട്. ഹൈഫ യൂനിവേഴ്സിറ്റിയില്‍നിന്ന് വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചു.

ഹൈഫ മേഖലയില്‍  പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തില്‍ തുര്‍ക്കി, റഷ്യ, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് ഗ്രീസ് എന്നീ രാജ്യങ്ങള്‍ പങ്കാളികളായി. രക്ഷാപ്രവര്‍ത്തനത്തിന് ഈ രാജ്യങ്ങളില്‍ നിന്നായി 10 അഗ്നിശമന വിമാനങ്ങള്‍ ഇസ്രായേലിലേക്കയച്ചു. ഇസ്രായേലുമായി അടുത്തിടെ നയതന്ത്രബന്ധം പുന:സ്ഥാപിച്ച തുര്‍ക്കിയും റഷ്യയും കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

സഹായത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നന്ദിയും പറഞ്ഞു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായും തുര്‍ക്കി അധികൃതരുമായും ടെലിഫോണിലൂടെയാണ് നെതന്യാഹു സഹായമഭ്യര്‍ഥിച്ചത്.

Full ViewFull ViewFull View
Tags:    
News Summary - Fires in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.