ക്വാലാലംപുർ: ഫലസ്തീൻ ശാസ്ത്രജ്ഞനും ഹമാസ് അംഗവുമായ ഫാദി അൽ ബാത്ശിെൻറ കൊലയാളികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രം മലേഷ്യൻ പൊലീസ് പുറത്തുവിട്ടു. ബൈക്കിലെത്തി അദ്ദേഹത്തിനു നേരെ വെടിയുതിർത്തവരുടെ ചിത്രമാണ് പുറത്തുവിട്ടത്.
ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഫാദി അൽ ബാത്ശിന് 14 വെടിയുണ്ടകൾ ഏറ്റതായി കണ്ടെത്തിയിരുന്നു. പ്രതികൾ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദൃക്സാക്ഷികളുടെ മൊഴിപ്രകാരം തയാറാക്കിയതാണ് രേഖാചിത്രങ്ങൾ. യുവപ്രായത്തിലുള്ള പ്രതികൾ പശ്ചിമേഷ്യയിലെയോ യൂറോപ്പിലെയോ വ്യക്തികളാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.
നേരത്തേ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണെന്ന് ഹമാസും ഫാദി അൽ ബാത്ശിെൻറ കുടുംബവും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേൽ ഇത് നിഷേധിച്ചിട്ടുണ്ട്. ഗസ്സയിലെ അറിയപ്പെടുന്ന ഉൗർജ ശാസ്ത്രജ്ഞനായ ഫാദി അൽ ബാത്ശ് തെൻറ ഗവേഷണ പഠനാർഥമാണ് ക്വാലാലംപൂരിലെത്തിയത്. ഇദ്ദേഹത്തിെൻറ മൃതദേഹം ഗസ്സയിൽ എത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.