​​ശ്രീലങ്കയിലെ മുസ്​ലിംവിരുദ്ധ കലാപം: മാപ്പു പറഞ്ഞ്​ ഫേസ്​ബുക്​ 

കൊളംബോ: ശ്രീലങ്കയിൽ രണ്ടുവർഷം മുമ്പു നടന്ന മുസ്​ലിംവിരുദ്ധ കലാപത്തിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വേദിയായതിൽ മാപ്പുപറഞ്ഞ്​ ഫേസ്​ബുക്​​. ഫേസ്​ബുക്​ വഴിയാണ്​ മുസ്​ലിംകൾക്കെതിരെ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്​. ഇത്​ കലാപത്തിലേക്ക്​ നയിക്കുകയായിരുന്നു. 

മുസ്​ലിംവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്​ തടയുന്നതിൽ ഫേസ്​ബുക്​ നടപടി സ്വീകരിച്ചില്ലെന്ന്​ അന്ന്​ ആക്ഷേപമുയർന്നിരുന്നു. ശ്രീലങ്കയിൽ 44 ലക്ഷം ഫേസ്​ബുക്​ ഉപഭോക്​താക്കളുണ്ട്​. കലാപത്തെതുടർന്ന്​ ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കുകയും ഫേസ്​ബുക്​ നിരോധിക്കുകയും ചെയ്​തു. 

തങ്ങളു​െട മാധ്യമത്തെ ആളുകൾ ദുരുപയോഗം ചെയ്​തതിൽ മാപ്പു പറയുന്നു. എന്നായിരുന്നു ഫേസ്​ബുകി​​​െൻറ പ്രസ്​താവന. കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 20 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി മസ്​ജിദുകളും മുസ്​ലിംകളുടെ കടകളും അഗ്​നിക്കിരയായി. അക്രമം കൂടുതലും നടന്നത്​ ബുദ്ധിസ്​റ്റുകൾക്ക്​ ഭൂരിപക്ഷമുള്ള മേഖലകളിലായിരുന്നു.

Tags:    
News Summary - Facebook Apologises For Its Role In Sri Lanka's 2018 Anti-Muslim Riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.