കൈറോ: ഇൗജിപ്തിൽ കോപ്റ്റിക് ക്രൈസ്തവ സഭാംഗങ്ങൾ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കുട്ടികളുൾപ്പെടെ 28 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. മിനിയ ഗവർണറേറ്റിലെ സെൻറ് സാമുവേൽ മൊണാസ്ട്രിയിലേക്കുള്ള യാത്രക്കിടെ സൈനിക യൂനിഫോമിൽ മുഖംമൂടി ധരിച്ചെത്തിയ 10 ഭീകരർ വെടിവെക്കുകയായിരുന്നു.
ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൈറോയിൽനിന്ന് 220 കിലോമീറ്റർ അകലെയാണ് സംഭവം. രണ്ടുമാസത്തിനിടെയുണ്ടായ രണ്ടാമത്തെ ഭീകരാക്രമണമാണിത്.
കോപ്റ്റിക് ക്രൈസ്തവർക്കെതിരെ ഇൗജിപ്തിൽ തുടർച്ചയായ ആക്രമണമുണ്ടാകുന്നുണ്ട്. ഇൗജിപ്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം വരും. ഏപ്രിലിലുണ്ടായ ഇരട്ട സ്ഫോടനത്തിലും ഡിസംബറിലുണ്ടായ മറ്റൊരു സ്ഫോടനത്തിലും 75 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.