കൈറോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ത് സര്‍ക്കാര്‍ അനുമതിനല്‍കി. ചെങ്കടലിലെ തീറാന്‍, സനാഫിര്‍ ദ്വീപുകളാണ് സൗദിക്ക് ലഭിക്കുക. കരാര്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരത്തിനായി അയച്ചതായി ഈജിപ്തിന്‍െറ ഒൗദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറിന്‍െറ പ്രാബല്യത്തെച്ചൊല്ലി നിയമനടപടികള്‍ അവസാന ഘട്ടത്തിലായിരിക്കെയാണ് ഈജിപ്ത് സര്‍ക്കാറിന്‍െറ നീക്കം. കഴിഞ്ഞ ഏപ്രിലില്‍, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് തന്ത്രപ്രധാന ദ്വീപുകള്‍ സൗദിക്ക് കൈമാറാന്‍ ധാരണയായത്.

എന്നാല്‍, കരാറിന് നിയമസാധുതയില്ളെന്ന് ജൂണില്‍ ഈജിപ്തിലെ അഡ്മിനിസ്ട്രേറ്റിവ് കോടതി വിധിക്കുകയുണ്ടായി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ജനുവരി 16ന് കോടതി വിധി പറയാനിരിക്കെയാണ് കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ദ്വീപുകളിലെ പരമാധികാരം കൈയൊഴിയാനാവില്ളെന്നായിരുന്നു അഡ്മിനിസ്ട്രേറ്റിവ് കോടതിയുടെ വിധി. കോടതിവിധി അംഗീകരിക്കണമെന്ന് ഈ മാസാദ്യം ചേര്‍ന്ന സര്‍ക്കാര്‍ ഉപദേശകസമിതിയും ശിപാര്‍ശ ചെയ്തു. എന്നാല്‍, ശിപാര്‍ശ സ്വീകരിക്കാന്‍ കോടതി ബാധ്യസ്ഥമല്ല. 

ദ്വീപുകള്‍ സൗദിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധമാണ് അല്‍ സീസി നേരിടുന്നത്. കരാറിന് അംഗീകാരംനല്‍കിയ നടപടി, നിയമവാഴ്ചയുടെയും ഭരണഘടനയുടെയും പതനമാണ് കാണിക്കുന്നതെന്ന് കരാറിനെ എതിര്‍ക്കുന്നവര്‍ ആരോപിച്ചു.  എന്നാല്‍, കോടതി വിധി പറയുന്നതിനുമുമ്പ് കരാര്‍ പാര്‍ലമെന്‍റിന് അയച്ചതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ളെന്ന് പാര്‍ലമെന്‍റ് അംഗമായ നബീല്‍ അല്‍ ഗമാല്‍ പറഞ്ഞു. കോടതിവിധിക്ക് ശേഷമായിരിക്കും പാര്‍ലമെന്‍റ് വോട്ട് രേഖപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രിലില്‍ കരാര്‍ പ്രഖ്യാപിച്ചതിനത്തെുടര്‍ന്ന് കൈറോയില്‍ തുടങ്ങിയ പ്രക്ഷോഭം ശക്തമാകുന്നതിന് മുമ്പുതന്നെ സര്‍ക്കാര്‍ അടിച്ചമര്‍ത്തി. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു.

തന്ത്രപ്രധാന ദ്വീപുകള്‍
ചെങ്കടലിനെയും അഖബ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തീറാന്‍ കടലിടുക്കിലെ രണ്ട് ദ്വീപുകളാണ് തീറാനും സനാഫിറും. 80, 31 ചതുരശ്ര കിലോമീറ്ററാണ് യഥാക്രമം ഇരുദ്വീപുകളുടെയും വിസ്തീര്‍ണം. ഈജിപ്ത് സൈനികരും അന്താരാഷ്ട്ര സമാധാനസേനയുമാണ് ആള്‍പ്പാര്‍പ്പില്ലാത്ത തീറാന്‍ ദ്വീപില്‍ കഴിയുന്നത്. തന്ത്രപ്രധാനമായ തീറാന്‍ ഇടനാഴിയില്‍ 1967ല്‍ ഈജിപ്ത് നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ആറുദിവസം നീണ്ട അറബ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത്.

തുടര്‍ന്ന് 1982 വരെ തീറാന്‍ ദ്വീപ് ഇസ്രായേലിന്‍െറ കീഴിലായിരുന്നു. 2016 ഏപ്രില്‍ എട്ടിന് ഒപ്പുവെച്ച കരാറില്‍, ദ്വീപുകള്‍ സൗദി അറേബ്യയുടെ സമുദ്രാതിര്‍ത്തിക്കകത്താണെന്ന് പ്രഖ്യാപിക്കുന്ന കരാറില്‍ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും ഒപ്പുവെച്ചു.

Tags:    
News Summary - Egypt approves deal to hand over two Red Sea islands to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.