ഇസ്ലമാബാദ്: പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.െഎ) പാർട്ടി അധ്യക്ഷൻ ഇമ്രാൻ ഖാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയലക്ഷ്യ കേസിലാണ് ഇമ്രാനെതിരെ വാറണ്ട് നൽകിയത്.
പാർട്ടി വിമതനായ അക്ബർ എസ് ബാബർ നൽകിയ കേസിലാണ് പാക് തെരഞ്ഞെടുപ്പ് കമ്മീഷെൻറ നടപടി. ഒക്ടോബർ 26 ന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്നും അല്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. കേസിൽ നേരത്തെ ഇമ്രാൻ നൽകിയ വിശദീകരണം കമീഷൻ തള്ളിയിരുന്നു.
സെപ്തംബർ 14 നകം ഹാജാരാകണമെന്നറിയിച്ച് ഇമ്രാനെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്ന് പി.ടി.െഎ ഇസ്ലമാബാദ് ഹൈകോടതിയെ സമീപിക്കുകയും വാറണ്ട് റദ്ദാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.