നേപാളിലെ പ്രളയക്കെടുതി: മരണ സംഖ്യ 90 ആയി

കാഠ്മണ്ഡു: നേപാളിൽ ദിവസങ്ങളായി തുടരുന്ന പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 90 ആയി. നേപാൾ ആഭ്യന്തര മന്ത്രാലയമാ ണ് ഇക്കാര്യം അറിയിച്ചത്. 29 േപരെ കാണാതായിട്ടുണ്ട്. പ്രളയത്തെ തുടർന്ന് നിരവധി മേഖലകളിൽ മണ്ണിടിച്ചിലുണ്ടായി.

നേപാളിന് പുറമെ ബിഹാർ, അസം അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ മേഖലകളെ ആകെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് മേഖലയിലാകെ പ്രളയക്കെടുതിയിൽ വലയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് നേപാളിനെയാണ്.

നേപാളിലെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടന്ന ആയിരങ്ങളെയാണ് ദുരിതാശ്വാസ പ്രവർത്തകർ രക്ഷപ്പെടുത്തിയത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുന്നുണ്ട്.

Tags:    
News Summary - death toll rising in Nepal flood-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.