ബീജിങ്ങ്: ചൈനയുെട താത്പര്യങ്ങളിൽ ഇടപെടുന്ന തരത്തിൽ വിദേശ ഇന്ത്യക്കാർ ടിബറ്റൻ നേതാവ് ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്താൽ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചൈനീസ് ദിനപ്പത്രം ഗ്ലോബൽ ടൈംസ്.
കാലിഫോർണിയ സാൻഡിയാഗോ യൂണിവേഴ്സിറ്റി ചാൻസലറും ഇന്ത്യൻ അമേരിക്കനുമായ പ്രദീപ് ഖോസ്ലയുടെ നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ ബിരുദ വിദ്യാർഥികളോട് സംവദിക്കുന്നതിനായി ദലൈലാമയെ പ്രദീപ് ഖോസ്ലെ അമേരിക്കൻ സർവകലാശാലയിലേക്ക് ക്ഷണിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. യൂണിവേഴ്സിറ്റിയിലെ ചൈനീസ് വിദ്യാർഥികൾക്കിടയിലും രോഷമുണ്ട്.
‘പരിഹാസ്യമായ ഇൗ ക്ഷണത്തിനു’ പിന്നിൽ സർവകലാശാലയുടെ ചൻസലറായ ഇന്ത്യൻ അമേരിക്കനാണെന്ന് ദിനപ്പത്രം പറയുന്നു. കാമ്പസ് വെബ്സൈറ്റിൽ ഖോസ്ല ദലൈലാമയെ ഇന്ത്യയിലെ ധർമശാലയിൽ വച്ച് കഴിഞ്ഞ ഒക്ടോബറിൽ സന്ദർശിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. എങ്ങെനയാണ് ചില ഇന്ത്യൻവംശജർ ൈചെന–ഇന്ത്യ, ചൈന–യു.എസ് ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് ഇത് കാണിക്കുന്നുവെന്നും പത്രം വിശദീകരിക്കുന്നു.
ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ദലൈലാമ വിഘടന വാദിയാണ്. ‘ആട്ടിൻ തോലിട്ട ചെന്നായ’യെന്നാണ് ചൈനീസ് സർക്കാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ദലൈലാമ വിഘടനവാദത്തെയും ആത്മാഹുതിയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈന കുറ്റെപ്പടുത്തുന്നു.
ക്ലാസെടുക്കാൻ ദലൈലാമയെ ക്ഷണിക്കുന്നത് ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നതിന് തുല്യമാണെന്നാണ് ബീജിങ്ങ് ഇൻറർനാഷണൽ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിലെ സു ലിയാങ് വാദിക്കുന്നത്.
ചൈനീസ് പ്രദേശത്തേക്കുള്ള കടന്നുകയറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഇന്ത്യക്കാർ സ്വീകരിച്ചാൽ ചൈന നോക്കിയിരിക്കില്ലെന്നും പത്രം പറയുന്നു. ദലൈലാമയുടെ ആശയങ്ങൾ വിദ്യാഥികളിൽ അടിച്ചേൽപ്പിക്കുകയാണ് ഖോസ്ല. വിദ്യാഭ്യാസത്തിനു വേണ്ടി ഒന്നും ചെയ്യാത്തയാളെ േപ്രാത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ തുടക്കം കുറിക്കാനാണ് ഖോസ്ല ശ്രമിക്കുന്നതെന്നും പത്രം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.