ജപ്പാനില്‍ കിരീടധാരണത്തിനൊരുങ്ങി രാജകുമാരന്‍ 

ടോക്യോ: പിതാവില്‍നിന്ന്  ചക്രവര്‍ത്തിപദം ഏറ്റുവാങ്ങാന്‍ തയാറായി ജപ്പാന്‍ രാജകുമാരന്‍.  രണ്ട് നൂറ്റാണ്ടിനിടെ രാജ്യത്ത് ആദ്യമായാണ് മുന്‍ഗാമി ജീവിച്ചിരിക്കെ അധികാര കൈമാറ്റം നടക്കുന്നത്. ഇപ്പോള്‍ 83 വയസ്സുള്ള അകിഹിതോ ചക്രവര്‍ത്തിക്ക് പ്രായത്താലുള്ള അവശതകള്‍മൂലം ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്  57കാരനായ മകന്‍ നാരുഹിതോയെ പിന്തുടര്‍ച്ചക്കാരനാക്കുന്നത്. 

ആധുനിക ജപ്പാന്‍െറ ചരിത്രത്തില്‍ പരിചിതമല്ലാത്ത ഒന്നാണ് ചക്രവര്‍ത്തി പദവി സ്വയം ഒഴിയല്‍. ക്രൈസാന്തിമം സാമ്രാജ്യത്തിന്‍െറ ചക്രവര്‍ത്തിയായിരുന്നു ഏറ്റവും അവസാനം അധികാരമുപേക്ഷിച്ചത്.  1817ല്‍ ആയിരുന്നു അത്.   1989ല്‍  പിതാവ് ഹിരോഹിതോ മരണപ്പെട്ടപ്പോള്‍ ആണ് അകിഹിതോ സ്ഥാനമേറ്റെടുത്തത്. 

നിലവിലെ നിയമാവലിയില്‍ സ്വയം അധികാരം ഒഴിയുന്ന സംവിധാനം ഇല്ലാത്തതിനാല്‍ ആ അത്യപൂര്‍വ അനുഭവത്തിനായി തയാറെടുക്കുകയാണ് ജപ്പാന്‍ ജനത.  പിതാവിന്‍െറ പ്രഖ്യാപനം അറിഞ്ഞപ്പോള്‍ താന്‍ ശരിക്കും വിറച്ചുപോയെന്ന് നാരുഹിതോ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Tags:    
News Summary - Crown_Prince_Naruhito

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.