ബെയ്ജിങ്: ചൈനയിൽ പ്രമുഖ പ്രൊട്ടസ്റ്റൻറ് ക്രിസ്ത്യൻ പള്ളി അധികൃതർ അടച്ചുപൂട്ടി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി ആരോപിച്ചാണ് അടച്ചുപൂട്ടൽ. ഞായറാഴ്ച വൈകീട്ട് എഴുപതോളം ഉദ്യോഗസ്ഥർ സംഘടിച്ചെത്തിയാണ് പള്ളി അടച്ചുപൂട്ടിയതെന്ന് പാസ്റ്റർ ജിൻ മിഗ്രി പറഞ്ഞു.
സിയോൺ ചർച്ച് എന്നറിയപ്പെടുന്ന പള്ളി പ്രദേശത്തെ പ്രമുഖ ക്രിസ്ത്യൻ ആരാധനാലയമാണ്. ഉദ്യോഗസ്ഥർ പള്ളിയിലെ വസ്തുക്കൾ നശിപ്പിക്കുകയും ആളുകെള വലിച്ചിഴക്കുകയും ചെയ്തതായി ആരോപണമുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടം മതസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിമർശനമുയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.