ചൈനയിൽ കോവിഡി​െൻറ രണ്ടാം വ്യാപനമുണ്ടാകുമെന്ന്​ ആശങ്ക

ബീജിങ്​: ചൈനയിൽ കോവിഡ്​ 19 വൈറസ്​ ബാധയുടെ രണ്ടാം വ്യാപനമുണ്ടാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്​ധർ. 78 പുതിയ കേസ ുകൾ ചൊവ്വാഴ്​ച റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ ചൈനയിൽ ആശങ്കയുയർന്നത്​. കോവിഡി​​​െൻറ രണ്ടാം വ്യാപനത്തി​​​െ ൻറ ലക്ഷണങ്ങളായാണ് ആരോഗ്യപ്രവർത്തകർ​ ഇതിനെ വിലയിരുത്തുന്നത്​.

കഴിഞ്ഞയാഴ്​ച കോവിഡ്​ പടർന്നു പിടിച്ച വുഹാനിൽ പുതിയ കേസ്​ റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്​. പ്രാദേശിക തലത്തിൽ മൂന്ന്​ പേർക്ക്​ രോഗം ബാധിച്ചതും ചൈനക്ക്​ വെല്ലുവിളിയാവുന്നുണ്ട്​. ഏഴ്​ പേർ കഴിഞ്ഞ ദിവസങ്ങളിൽ വൈറസ്​ ബാധയേറ്റ്​ ചൈനയിൽ മരിച്ചിരുന്നു. ഇപ്പോൾ ചൈനയിൽ​ വൈറസ്​ ബാധയേറ്റവരെല്ലാം വിദേശരാജ്യങ്ങളിൽ നിന്ന്​ എത്തിയവരാണ്​. പ്രാദേശിക തലത്തിൽ വീണ്ടും വൈറസ്​ പടർന്നാൽ അത്​ രണ്ടാം വ്യാപനത്തിന്​ ഇടയാക്കിയേക്കാം എന്നാണ്​ മുന്നറിയിപ്പുകൾ.

Full View

വീണ്ടും വൈറസ്​ പടർന്നു പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്​ കർശന നിയന്ത്രണങ്ങളാണ്​ ചൈന ഏർപ്പെടുത്തിയിരിക്കുന്നത്​. ബെയ്​ജിങ്ങിലാണ്​ രണ്ടാം ഘട്ടത്തിൽ കൂടുതൽ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതിനാൽ ​ഇവിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്​ ചൈനീസ്​ സർക്കാറി​​​െൻറ നീക്കം. ബെയ്​ജിങ്ങിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പടെ ചൈന വഴിതിരിച്ചു വിടുമെന്നാണ്​ റിപ്പോർട്ടുകൾ. ഇതുവരെ 81,000 പേർക്ക്​ ചൈനയിൽ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. 3,277 പേർ വൈറസ്​ ബാധ മൂലം മരിക്കുകയും ചെയ്​തു.

Tags:    
News Summary - Covid 19 virus in china-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.