????????-19 ? ???? ???????????????? ?????? ????? ??:?????????? ?????????????

മരിച്ചവർക്ക്​ ആദരവുമായി ചൈന

ബെയ്​ജിങ്​: കോവിഡിൽ ജീവൻപൊലിഞ്ഞ രക്​തസാക്ഷികൾക്ക്​ ആദരമർപ്പിച്ച്​ ചൈന. ഔദ്യോഗിക കേന്ദ്രങ്ങളിൽ ദേശീയപതാ ക പകുതി താഴ്​ത്തിക്കെട്ടി രാജ്യം മൂന്നു മിനിറ്റുനേരം പരേതർക്ക്​ അന്ത്യാഞ്​ജലി അർപ്പിച്ചു. എല്ലാ നഗരങ്ങളിലും ശനിയാഴ്​ച രാവിലെ അനുസ്​മരണപരിപാടികൾ നടത്തി. വൈറസി​​െൻറ പ്രഭവകേന്ദ്രമായ വൂഹാനിലും ചടങ്ങുകൾ സംഘടിപ്പിച്ചു.

കോവിഡിനെതിരെ പൊരുതി ജീവത്യാഗംചെയ്​ത ഡോ. ലി വെങ്​ലിയാങ്ങിനെയും അനുസ്​മരിച്ചു. കോവിഡിനെ കുറിച്ച്​ ആദ്യം മുന്നറിയിപ്പ്​ നൽകിയത്​ ഇദ്ദേഹമായിരുന്നു. എന്നാൽ, തെറ്റായ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച്​ ​അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാണ്​ അധികൃതർ ശ്രമിച്ചത്​. ഡോക്​ടറുടെ വാക്കുകൾ സത്യമാണെന്നും വൈകാതെ മനസ്സിലായി.

പ്രസിഡൻറ്​ ഷി ജിൻ പിങ്​, പ്രധാനമന്ത്രി ലെ കെ​ക്വിയാങ്​, ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി പോളിറ്റ്​ ബ്യൂറോ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. വസ്​ത്രത്തിൽ വെളുത്ത പൂക്കൾ പതിപ്പിച്ച്​ ശിരസ്സ്​ നമിച്ച്​ മൂന്നു മിനിറ്റ്​ നേതാക്കൾ മൗനമാചരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ 3326 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 95പൊലീസ്​ ഉദ്യോഗസ്​ഥർക്കും 46 ആരോഗ്യപ്രവർത്തകർക്കും കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെട്ടു.

Tags:    
News Summary - condolence in china covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.