ബെയ്ജിങ്: ആക്രമിക്കാനെത്തുന്ന ഏത് ശത്രുവിനെയും തുരത്താനുള്ള ശേഷി ചൈനക്കുണ്ടെന്ന് പ്രസിഡൻറ് ഷി ജിൻപി ങ്. സായുധസേനാവിഭാഗമായ പീപ്ൾസ് ലിബറേഷൻ ആർമിയുടെ 90ാമത് സ്ഥാപകദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന് നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് സർക്കാറിെൻറ കീഴിലുള്ള സൈന്യം സർക്കാർ നിർദേശിക്കുന്നിടത്തേക്ക് മാർച്ചു ചെയ്യണം. ശത്രു എത്ര ശക്തനാണെങ്കിലും അവരെ പരാജയപ്പെടുത്താനുള്ള കഴിവ് നമുക്കുണ്ടെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈനിക വേഷമണിഞ്ഞ പ്രസിഡൻറ്, പന്ത്രണ്ടായിരത്തോളം സൈനികർ അടങ്ങുന്ന വിവിധ ട്രൂപ്പുകളുടെ ഗാർഡ് ഒാഫ് ഒാണർ പരിശോധിച്ചു. മംഗോളിയയിലെ മരുഭൂമിക്ക് നടുവിൽ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ ‘ഷൂറിഹെ’ യിലാണ് ചടങ്ങ് നടന്നത്.
നൂറിലധികം വിവിധയിനം യുദ്ധവിമാനങ്ങളും 600ലധികം യുദ്ധസാമഗ്രികളും പരേഡിൽ പ്രദർശിപ്പിച്ചു. പരിപാടിയിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. യു.എസിെൻറ വിദൂരമേഖലകളിൽ വരെ ആക്രമിക്കാൻ ശേഷിയുള്ള, 11000 കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ഡോങ്െഫങ് 31 എ.ജി ഭൂഖണ്ഡാന്തര മിസൈലും പരേഡിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.