ബെയ്ജിങ്: ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകമായ ചാങ്-4െൻറ സഹായത്തോടെ മുളപ് പിച്ച പരുത്തിത്തൈകൾ ഒറ്റരാത്രി കൊണ്ട് നശിച്ചുപോയതായി റിപ്പോർട്ട്. മുളപ്പിച്ച ദ ിവസം രാത്രി മൈനസ് ഒരു ഡിഗ്രിയായിരുന്നു ശൈത്യം. ഇത് അതിജീവിക്കാൻ പരുത്തിച്ചെടിക്കു കഴിഞ്ഞില്ല.
ഭാവിയിൽ അന്യഗ്രഹങ്ങളിൽ ബഹിരാകാശ ഗവേഷകർക്കായുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനിൽ സസ്യങ്ങൾ മുളപ്പിക്കാൻ ശ്രമം നടത്തിയത്. മണ്ണുനിറച്ച ലോഹപാത്രത്തിൽ പരുത്തിയുടെയും ഉരുളക്കിഴങ്ങിെൻറയും ക്രെസ് എന്ന പേരിലുള്ള ഒരിനം ചീരയുടെയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂൽ പുഴുവിെൻറ മുട്ടകളും വെച്ചാണ് ചന്ദ്രനിലെത്തിച്ചത്വിത്തുകളെ ഉയർന്ന അന്തരീക്ഷ മർദത്തിലൂടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടായിരുന്നു പരീക്ഷണം. നൂറു ദിവസങ്ങൾക്കുള്ളിൽ ചന്ദ്രനിൽ ഉരുളക്കിഴങ്ങും മറ്റു വിത്തുകളും മുളപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
ആദ്യമായി മുളപ്പിച്ച സസ്യത്തിന് ചന്ദ്രനിലെ ഒരു രാത്രി അതിജീവിക്കാനാവില്ലെന്ന് പ്രതീക്ഷിച്ചതാണെന്നും അവർ പറഞ്ഞു. പകൽ സമയങ്ങളിൽ 100 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് ചന്ദ്രിലെ താപനില. രാത്രിയായാൽ മൈനസ് 100ഡിഗ്രി സെൽഷ്യസ് താഴുകയും ചെയ്യുന്നു. ഭൂമിയിൽ നിന്നു കാണാത്ത ചന്ദ്രെൻറ ഇരുണ്ടവശത്ത് ചാങ്-4 എന്ന പേടകമിറക്കി ചരിത്രം സൃഷ്ടിച്ചിരുന്നു ചൈന.
എന്നാൽ പേടകമിറക്കിയെന്ന ചൈനയുടെ അവകാശവാദം കള്ളമാണെന്ന വാദങ്ങളുമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.