കോവിഡ്​ വ്യാപനം; ചൈനീസ്​ മാർക്കറ്റുകൾ അടിയന്തരമായി ശുചീകരിക്കും

ബെയ്​ജിങ്​: ചൈനയിൽ കോവിഡിൻെറ രണ്ടാം വരവ്​ തുടങ്ങിയതോടെ മൊത്ത വ്യാപാര മാർക്കറ്റുകൾ അടിയന്തരമായി ശുചീകരിക്കാനൊരുങ്ങുന്നു. മാസങ്ങൾക്ക്​ ശേഷം ചൈനയുടെ തലസ്​ഥാന നഗരമായ ബെയ്​ജിങ്ങിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെയാണ്​ നീക്കം.

ചൈനയിലെ പഴം, പച്ചക്കറി, മാംസ മാർക്കറ്റുകളാണ്​ വൈറസ്​ ബാധയുടെ ഉറവിടമെന്ന്​ കണ്ടെത്തിയിരുന്നു. കോവിഡ്​ വീണ്ടും റി​പ്പോർട്ട്​ ചെയ്​തതോടെ നഗരത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഷിൻഫാദി മാർക്കറ്റ്​ അടച്ചിരുന്നു. ഇതേ തുടർന്നാണ്​ അടിയന്തരമായി ശുചിത്വം ഉറപ്പുവരുത്താൻ ഭരണകൂടം ഉത്തരവിട്ടത്​. 

ലോകത്ത്​ പടർന്നുപിടിച്ച കോവിഡ്​ ബാധയുടെ ഉത്​ഭവം ചൈനയായിരുന്നു. 80 ലക്ഷത്തിലധികം പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. വുഹാൻ നഗരത്തിലെ മാംസ മാർക്കറ്റായിരുന്നു ​വൈറസിൻെറ ഉത്​ഭവ കേന്ദ്രം. 20 ലധികം വർഷങ്ങൾക്ക്​ മുമ്പ്​ നിർമിച്ചവയാണ്​ ഇവിടത്തെ മാർക്കറ്റുകൾ. ശേഷം ഡ്രൈയിനേജ്​ സംവിധാനം വിപുലീകരിക്കാനോ മാലിനജലം ശാസ്​ത്രീയമായി സംസ്​കരിക്കാനോ ശരിയായ മാർഗം സ്വീകരിച്ചിട്ടില്ല. 

Tags:    
News Summary - China says It Must Improve Hygiene in Markets after Beijing Outbreak -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.