ചൈനയിൽ കോവിഡ്​ തിരിച്ചുവരുന്നു​; പുതുതായി 57 കേസുകൾ

ബെയ്​ജിങ്​: കോവിഡിനെ പിടിച്ചുകെട്ടിയ ചൈനയിൽ വീണ്ടും രോഗം തിരിച്ചുവരുന്നു. ഞായറാഴ്​ച 57 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഏപ്രിലിൽ ആദ്യമായാണ്​ ഇത്രയധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 

കോവിഡി​​െൻറ ഉത്​ഭവ​കേന്ദ്രമായ ചൈന കർശനമായ ലോക്​ഡൗണിലൂടെയും നിരീക്ഷണത്തിലൂടെയും കോവിഡി​െന പിടിച്ചുകെട്ടിയിരുന്നു. തെക്കൻ ചൈനയിലെ മാംസ -പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ടാണ്​ വീണ്ടും കോവിഡ്​ റിപ്പോർട്ട്​ ​െചയ്​തിരിക്കുന്നത്​. പുതുതായി റിപ്പോർട്ട്​ ചെയ്​ത 57 കേസുകളിൽ 36 എണ്ണവും ബെയ്​ജിങിലാണ്​. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കാണ്​ മറ്റിടങ്ങളിൽ കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​. 

മാർക്കറ്റുമായി ബന്ധപ്പെട്ട്​ പുതുതായി രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 11 പാർപ്പിട സമുച്ചയങ്ങളിലെ ആളുകൾക്ക്​ വീടുകളിൽ തന്നെ കഴിയാൻ നിർദേശം നൽകി. രണ്ടുമാസത്തെ ഇടവേളക്ക്​ ശേഷമാണ്​ ബെയ്​ജിങ്ങിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. മാർക്കറ്റിന്​ സമീപം നൂറുകണക്കിന്​ ​െപാലീസുകാരെയും ഡസൻ കണക്കിന്​ അർധ സൈനിക സേനയെയും വിന്യസിച്ചു. 

Tags:    
News Summary - China Reports 57 New Covid Cases -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.