ബീജിങ്: ബഹിരാകാശത്ത് ലോക രാജ്യങ്ങൾ സമാധാനം പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഇന്ത്യ ഉപഗ്രഹവേധ മിസൈ ൽ വിജയകരമായി പരീക്ഷിച്ചതിൻെറ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച ച ോദ്യത്തിന് പ്രസ്താവനയിലൂടെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്.
2007ലാണ് ചൈന ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത്. കാലാവസ്ഥ ഉപഗ്രഹത്തെ തകർത്തായിരുന്നു അന്ന് ചൈനയുടെ പരീക്ഷണം. അതേ സമയം, ഇന്ത്യയുടെ പരീക്ഷണവുമായി ബന്ധപ്പെട്ട് മറ്റ് ലോക രാജ്യങ്ങളൊന്നും പ്രതികരിച്ചിട്ടില്ല.
ചാര ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇന്ത്യ ബഹിരാകാശത്ത് വൻ നേട്ടം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.