ബീജിങ്: അമേരിക്കൻ സ്ഥാപനമായ ബസ്ഫീഡിലെ മാധ്യമപ്രവർത്തകക്ക് ചൈന വിസ നിഷേധിച്ചു. ഇന്ത്യക്കാരിയായ മേഘരാജഗോപാലനാണ് വിസ നിഷേധിച്ചത്. ചില വിഷയങ്ങളിലെ മേഘയുടെ റിപ്പോർട്ടുകൾ ചൈനയെ പ്രകോപിപ്പിച്ചതാണ് വിസ നിഷേധിക്കുന്നതിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ചയാണ് വിസ നിഷേധിച്ച വിവരം മേഘ രാജഗോപാലൻ ട്വിറ്ററിലുടെ അറിയിച്ചത്. നടപടികൾ പൂർത്തിയാകാത്തതിനാലാണ് വിസ വൈകുന്നതെന്ന വിശദീകരണമാണ് ചൈന നൽകുന്നത്. അതേ സമയം, ഇതിെൻറ കാരണമെന്താണെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആറ് വർഷം ചൈനയിലുണ്ടായിരുന്ന സമയത്ത് രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ മേഘ റിപ്പോർട്ടുകൾ നൽകിയിരുന്നു. മുസ്ലിം ന്യൂനപക്ഷത്തിെൻറ പ്രശ്നങ്ങളും മേഘ ചർച്ചയാക്കിയിരുന്നു.
ഇതിന് മുമ്പും ചൈന മാധ്യമപ്രവർത്തകർക്ക് വിസ നിഷേധിച്ചിട്ടുണ്ട്. അൽ ജസീറ ടെലിവിഷൻ നെറ്റ്വർക്കിെൻറ ഭാഗമായ മാധ്യമപ്രവർത്തകന് 2012ലും ചൈന വിസ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.