ബെയ്ജിങ്: ആനക്കൊമ്പ് വിൽക്കുന്നതിനും വാങ്ങുന്നതിനും ചൈനയിൽ ഇനിമുതൽ സമ്പൂർണനിരോധനം. ഞായറാഴ്ച മുതലാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ അനധികൃത ആനക്കൊമ്പ് വിപണിയായാണ് ചൈന അറിയപ്പെട്ടിരുന്നത്. ഒാൺലൈൻ വഴിയുള്ള കച്ചവടവും നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. നേരേത്ത വിൽപനക്ക് ഭാഗികമായി മാത്രമാണ് നിയന്ത്രണമുണ്ടായിരുന്നത്.
കഴിഞ്ഞവർഷം അവസാനത്തോടെയാണ് പൂർണ നിരോധനേമർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഒാരോ വർഷവും കൊമ്പിനുവേണ്ടി ആയിരക്കണക്കിന് ആനകൾ കൊല ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.