Posted On
date_range Updated On
date_range സിറിയ-തുർക്കി അതിർത്തിയിൽ കാർബോംബ് സ്ഫോടനം; 13 മരണം
ഡമാസ്കസ്: സിറിയ-തുർക്കി അതിർത്തി നഗരത്തിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പര ിക്കേറ്റു. തുർക്കി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതിർത്തി നഗരമായ ടെൽ ആബ്യാദിലാണ് സ്ഫോ ടനമുണ്ടായത്.
സിറയയിലുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായി തുർക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. വീടുകളിലേക്ക് മടങ്ങുകയായിരുന്ന സാധാരണക്കാരായ പൗരൻമാരെയാണ് തീവ്രവാദികൾ ലക്ഷ്യമിട്ടതെന്നും തുർക്കി വ്യക്തമാക്കി.
കുർദുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നഗരം കഴിഞ്ഞ മാസമാണ് തുർക്കി പിടിച്ചെടുത്തത്. വൈ.പി.ജി സൈന്യത്തിനെതിരെ തുർക്കി ആക്രമണം തുടങ്ങിയതോടെ കടുത്ത പോരാട്ടത്തിന് ടെൽ ആബ്യാദ് സാക്ഷ്യം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.