വളരെ ആസൂത്രണം െചയ്താണ് പലരും മോഷണം നടത്താറ്. പ്രദേശവും ആളുകളെയും നിരീക്ഷിച്ച് മനസിലാക്കി പദ്ധതിയിട്ട് നടത്തുന്ന മോഷണം പരാജയപ്പെട്ടാലോ.
ചൈനയിൽ നടന്ന ഒരു പരാജയപ്പെട്ട േമാഷണത്തിെൻറ വിഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. രണ്ടുപേർ തലവഴി മറച്ച് മോഷണത്തിന് വന്നതാണ് വിഡിയോയിൽ കാണുന്നത്. പ്രദേശത്തെ ഒരു കടയുടെ ഗ്ലാസ് ഡോർ ഇഷ്ടികകൊണ്ട് ഇടിച്ച് തകർക്കാനാണ് ഇരുവരും ശ്രമിച്ചത്. ആദ്യത്തെയാൾ വാതിലിനു നേരെ ഇഷ്ടിക എറിയുന്നു. എറിഞ്ഞ ശേഷം തിരിഞ്ഞതും രണ്ടാമൻ ഇഷ്ടിക എറിഞ്ഞതും ഒരുമിച്ചായിരുന്നു. രണ്ടാമെൻറ ഇഷ്ടിക ഗ്ലാസിൽ പതിക്കുന്നതിനു പകരം കൂട്ടുപ്രതിയുടെ മുഖത്ത് വന്നിടിക്കുകയും അയാൾ അബോധാവസ്ഥയിൽ നിലത്തു വീഴുന്നതും വിഡിയോയിലുണ്ട്. അബദ്ധം മനസ്സിലാക്കി രണ്ടാമൻ ഇയാളെ ഉണർത്താൻ ശ്രമിക്കുന്നതും എടുത്തു കൊണ്ടുപോകുന്നതും കാണാം.
ഷാങ്ഹായി പൊലീസാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സി.സ.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഫെബ്രുവരി 14നാണ് സംഭവം എന്ന് വ്യക്തമാകുന്നുണ്ട്. നാട്ടിലെ കള്ളൻമാരെല്ലാം ഇങ്ങനെയായിരുന്നെങ്കിൽ പൊലീസിനു പണികുറഞ്ഞേനെ എന്ന ടൈറ്റിലോെടയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.