ആറു നൂറ്റാണ്ട്​ പഴക്കമുള്ള ബുദ്ധന്​ ആറു പതിറ്റാണ്ട്​ നീണ്ട നീരാട്ട്​; ചൈനയിൽ അപൂർവ പ്രതിമ കണ്ടെത്തി

ബീജിങ്​: കിഴക്കന്‍ ചൈനയിലെ ജിയാംക്ഷി പ്രവിശ്യയില്‍ 600 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ബുദ്ധപ്രതിമ കണ്ടെടുത്തു. ജ ലസംഭരണിയിൽ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് ബുദ്ധന്‍ പൊങ്ങി വന്ന ത്.

ജലനിരപ്പ് പത്തു മീറ്ററോളം താഴ്ന്നപ്പോള്‍ ഒരു ഗ്രാമീണനാണ് ബുദ്ധ പ്രതിമ ആദ്യം കണ്ടത്​. ഒരു പാറമുകളില്‍ ഇരുന്ന് ജലാശയത്തിലേക്ക് നോക്കുന്ന രീതിയിലാണ് ഈ പ്രതിമ. ബുദ്ധ പ്രതിമ പ്രത്യക്ഷമായത്​ നല്ല ലക്ഷണമാണെന്ന്​ കരുതി ഇവിടെ സന്ദർശകർ ഏറിയിട്ടുണ്ട്​.

1368-1644 കാലഘട്ടത്തില്‍ നിലനിന്നിരുന്ന മിംഗ് രാജവംശത്തിന്‍റെ ആദ്യ കാലത്തോ യുവാൻ രാജവംശത്തി​​െൻറ കാലത്തോ നിർമ്മിച്ചതായിരിക്കാം പ്രതിമയെന്ന്​ പുരാവസ്തു ഗവേഷകര്‍ പറയുന്നു.

വെള്ളത്തിനടിയില്‍ ക്ഷേത്ര ഹാളിന്‍റെ അടിത്തറയും കണ്ടെത്തിയിട്ടുണ്ട്. ഷിയാഷി എന്ന് പേരുള്ള പുരാതന പട്ടണത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഈ ജലസംഭരണിയെന്ന്​ പ്രാദേശിക രേഖകൾ സൂചിപ്പിക്കുന്നു. ഈ പുരാതന പട്ടണത്തെയും പ്രതിമയെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക ഗവേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

1960 ൽ നിർമിച്ചതാണ്​ ജല സംഭരണി. പുരാവസ്​തുക്കളുടെ മൂല്യം അക്കാലത്തെ പ്രാദേശിക ഭരണകൂടത്തിന്​ തിരിച്ചറിയാനായിട്ടുണ്ടാകില്ലെന്ന്​ ഗവേഷകർ പറയുന്നു. 1960കളിൽ ചൈനയിലുണ്ടായ സാംസ്​കാരിക വിപ്ലത്തിൽ നിരവധി പുരാവസ്​തുക്കൾ തകർക്കപ്പെട്ടിരുന്നു.

Tags:    
News Summary - buddha statue discovered in china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.